Wednesday, 27 November 2013

സോളാർ ഇലക്ട്രിസിറ്റിക്ക് പൊള്ളൂന്ന വിലയാണോ?!


സോളാർ പവർ പ്ലാന്റിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റിക്ക് വളരെവിലയാണെന്ന ഒരു ധാരണയുണ്ട്, അത് ശെരിയോ തെറ്റോ ആയിക്കൊള്ളട്ടെ (തിരഞ്ഞെടുക്കുന്ന പ്രോഡക്ടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണിങ്ങനെ സൂചിപ്പിക്കുന്നത്), എന്നാലിവരിൽ മിക്കവരും ശെരിയായ രീതിയിൽ കണക്കുകൂട്ടിയല്ല ഈ നിഗമനത്തിലെത്തുന്നത്.

പ്രധാനമായും സോളാർ പാനലുകളും, ഇൻവേർട്ടറും (ചാർജ് കണ്ട്രോൾ സെപറേറ്റായുണ്ടെങ്കിൽ അത്), ബാറ്ററിയും ചേർന്നതാണ്‍ സോളാർ പവർ പ്ലാന്റ്; വയറും ബ്രാക്കറ്റും എല്ലാം മാറ്റി നിർത്തുന്നു.

ഒരു വാട്ട് ഇലക്ട്രിസിറ്റി ഉണ്ടാക്കാനുള്ള പാനലിന്റെ വിലയാണ്‌ ആദ്യം കാണേണ്ടത്, (അത് സോളാർ പാനൽ നിർമാതാക്കളിൽ നിന്നും ലഭിക്കും)

ഈ ഒരു വാട്ട് ഡി.സി പവർ എ.സി പവറാക്കിമാറ്റാനുള്ള ഇൻവേർട്ടറിന്റെ വില രണ്ടാമത് (ഇത് ഇൻവേർട്ടർ കമ്പനിയിൽ ലഭ്യം)

ഈ ഒരു വാട്ട് ഇലക്ട്രിസിറ്റി സ്റ്റോർ ചെയ്യാനുള്ള ബാറ്ററി (എത്ര ആമ്പിയർ അവർ ആണോ വേണ്ടത് അത്രയും)

ഇനി ഒരു പ്ലാന്റിന്റെ ആയൂസ്സ് കണക്കാക്കി എത്രയൂണിറ്റ് ഉത്പാദിപ്പിക്കാമെന്നും അങ്ങിനെ ഒരു യൂണിറ്റ്  സോളാർ ഇലക്ട്രിസ്റ്റിയുടെ വില ശരിയായ-കൃത്യമായി കണ്ടെത്താം

എന്നാൽ സോളാർ പവർ പ്ലാന്റിന്റെ ഘടകങ്ങളുടെ ആയൂസ്സ് പലതിനും പലതാണ്‌, അതും കൂടി കണക്കിലെടുത്താലേ കൃത്യമായ വില ലഭിക്കുകയുള്ളൂ  അതെങ്ങിനെ കണ്ടെത്താമെന്ന് കാണുക:
-----------
©copyright  Aliyu Palathingal/ Kaltech Energy
 
പ്ലാന്റിന്റെ പ്രധാന ഭാഗമായ സോളാർ പാനലിന്റെ ആയൂസ്സ് 25 വർഷമാണ്‌ , ഇത് മിക്ക കമ്പനികളും ഗ്യാരണ്ടിയും തരുന്നുണ്ട് , എന്നാൽ 25 -മത്തെ വർഷത്തിൽ  85% (ചിലത് 80%) മാത്രമേ ഉത്പാദിപ്പിക്കൂ.

ഈ ക്ഷമതക്കുറവ്, 10-ആം വർഷത്തിൽ 10% പാനൽ വാങ്ങിയും, 15-ആം വർഷത്തിൽ  5% വാങ്ങിയും പരിഹരിക്കാം (% കമ്പനിയുടെ സ്പെസിഫിക്കേഷൻ അനുസരിച്ച് മാറ്റം വരുത്തുക)

ഇനി ബാറ്ററിയുടെ കാര്യമെടുത്താൽ, നിർമ്മാതാക്കൾ സൂചിപ്പിക്കുന്ന കാലയളവ് കണക്കാക്കി 25 വർഷത്തിൽ എത്ര തവണ/എത്ര എണ്ണം വാങ്ങണമെന്ന് കണക്കാക്കാം.

ഇൻവേർട്ടർ മിക്കവറും 25 വർശത്തിൽ ഒന്നുകൂടി വാങ്ങേണ്ടിവന്നേക്കാം (ഇതും കമ്പനിയുടെ നിലവാരമനുസരിച്ചിരികും)

ഇതെല്ലാം കണക്കാക്കിയാൽ 25 വർഷം ഒരു വാട്ട് ഉത്പാദിപ്പിച്ച് സ്റ്റോർ ചെയ്യാനുള്ള വിലകിട്ടും
-------------
ഒരു ദിവസം 3.5 മണിക്കൂർ കണക്കാക്കി (സ്ഥലമനുസരിച്ചിത് മാറും)  എത്ര യൂണിറ്റ് 25 വർഷത്തിൽ ഉണ്ടാക്കാമെന്ന് കണക്കാം അങ്ങിനെ ഒരു യൂണിറ്റ് സോളാര്‍ വൈദ്യുതി ചിലവ് / വില കണക്കാക്കാം

അല്ലാതെ ഏതെങ്കിലും സോളാർ കമ്പനിക്കാരന്റെ ഒരു കിലോവാട്ട്  വിലനോക്കി കുറെ കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്താൽ കിട്ടുന്നത് ശെരിയായവിലയിൽ നിന്നും കിലോമീറ്റർ അകലമായിരിക്കും.
©copyright  Aliyu Palathingal/ Kaltech Energy

No comments:

Post a Comment